Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Patient Brough

Idukki

കി​ട​പ്പുരോ​ഗി​യെ സാ​ഹ​സി​ക​മാ​യി ക്യാ​ന്പി​ലെ​ത്തി​ച്ചു

​മൂ​ല​മ​റ്റം: കി​ട​പ്പുരോ​ഗി​യെ സാ​ഹ​സി​ക​മാ​യി ക്യാന്പി​ലെ​ത്തി​ച്ചു.​ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മ​ല​യി​ടി​ഞ്ഞ് റോ​ഡ് പൂ​ർ​ണ​മാ​യി ഒ​ലി​ച്ചു​പോ​യ പു​ത്തേ​ട് ഈ​ട്ടി​ക്കാ​ന​ത്തുനി​ന്ന് കി​ട​പ്പു​രോ​ഗി​യാ​യ വ​യോ​ധി​ക​യെ​യാ​ണ് അ​ഗ്നി​ര​ക്ഷാസേ​ന ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​ച്ച​ത്.
പ്ര​ദേ​ശ​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ലും റോ​ഡ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ത​ക​ർ​ന്ന​തി​നാ​ലും വ​യോ​ധി​ക ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മൂ​ല​മ​റ്റം ഫ​യ​ർഫോ​ഴ്സ് സം​ഘം ദു​ർ​ഘ​ട​മാ​യ കാ​ട്ടു​പാ​ത​ക​ളി​ലൂ​ടെ​യും ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും സാ​ഹ​സി​ക​മാ​യി സ​ഞ്ച​രി​ച്ച് രോ​ഗി​യു​ടെ അ​ടു​ത്തെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രോ​ഗി​യെ സ്ട്രെ​ച്ച​റി​ൽ കി​ലോ​മീ​റ്റ​റോ​ളം ദൂ​രം ദു​ർ​ഘ​ട​മാ​യ വ​ഴി​ക​ളി​ലൂ​ടെ ചു​മ​ന്ന് ക്യാ​മ്പി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up